16 April 2024 Tuesday

വാടകവീട്ടിൽനിന്ന് MDMA-യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; ലക്ഷ്യം വിദ്യാർഥികൾ

ckmnews

കൊച്ചി: അഞ്ച് ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കളെ കൊച്ചി സിറ്റി നർക്കോട്ടിക് സെൽ പിടിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി കളത്തിൽ പറമ്പിൽവീട്ടിൽ കൃഷ്ണ കെ. (22), ഇടപ്പള്ളി മദർ തെരേസ റോഡിൽ വിജയ് കൃഷ്ണൻ (23), കളമശ്ശേരി കുളത്തിൽ പറമ്പിൽ വീട്ടിൽ ജോയൽ സ്റ്റീഫൻ (24) എന്നിവരെയാണ് നർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീം പിടികൂടിയത്.കങ്ങരപ്പടി സ്കൂളിനു സമീപമുള്ള ഒരു വാടക വീട്ടിൽനിന്നാണ് എം.ഡി.എം.എ. യുമായി പ്രതികളെ പിടികൂടിയത്. കളമശ്ശേരി, എച്ച്.എം.ടി. ജങ്ഷൻ, കങ്ങരപ്പടി ഭാഗങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് ഇത് നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. െബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.