28 March 2024 Thursday

17-കാരന് നേരേ പ്രകൃതിവിരുദ്ധ പീഡനം; ഉഴിച്ചിൽ കേന്ദ്രത്തിലെ വൈദ്യൻ അറസ്റ്റിൽ

ckmnews

ഷൊർണൂർ: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു. കുളപ്പുള്ളിയിൽ ഉഴിച്ചിൽകേന്ദ്രം നടത്തുന്ന മലപ്പുറം ചിറക്കൽ താനൂർ പാങ്ങാട്ട് സുനിൽ (50) ആണ് അറസ്റ്റിലായത്.

ഉഴിച്ചിൽകേന്ദ്രത്തിന് സമീപത്തെ വീട്ടിലെ ആൺകുട്ടിയെ രാത്രി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തിങ്കളാഴ്ചരാത്രി കുട്ടി ഉഴിച്ചിൽകേന്ദ്രത്തിലെത്തിയപ്പോൾ പീഡിപ്പിക്കയായിരുന്നു എന്ന് പോലീസ് പറയുന്നു. 17 വയസ്സുള്ള ആൺകുട്ടിയുടെ പരാതിയിലാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.