29 March 2024 Friday

അക്കിക്കാവിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം:പ്രതി അറസ്റ്റിൽ

ckmnews

പെരുമ്പിലാവ്:അക്കിക്കാവിൽ

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.അക്കിക്കാവ്  സ്വദേശി വലിയ വളപ്പിൽ വീട്ടിൽ 40 വയസ്സുള്ള ദീപക്കിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ  സംഭവം നടന്നത്.അക്കിക്കാവ്  കുപ്പിക്കുന്നത്ത് താമസിക്കുന്ന അന്തിക്കാട് വീട്ടിൽ അബ്രഹാം ഭാര്യ മിനി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ലഹരിക്ക് അടിമയായ യുവാവ് തന്റെ മാതാവിനെ ആക്രമിക്കുന്നത് കണ്ട അബ്രഹാം തടയാൻ ചെന്ന വൈരാഗ്യത്തിലാണ്

അബ്രഹാമിനെ വീട്ടിൽ കയറി ആക്രമിക്കുകയും ഇരുമ്പ് കടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തത്.എന്നാൽ ഒഴിഞ്ഞു മാറിയതിനാൽ അബ്രഹാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇത് തടയാൻ ചെന്ന ഭാര്യ മിനിയെ തള്ളി വീഴ്ത്തിയതോടെ മിനി ബോധരഹിതയായി

തുടർന്ന് മിനിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയും

 വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തു.പ്രിൻസിപ്പൽ എസ് ഐ രാജീവ് , സിവിൽ പോലീസ് ഓഫീസർമാരായ എസ് സന്ദീപ്, എസ് ഗിരീശൻ ,സുബീഷ്, സുബൈർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.