29 March 2024 Friday

സ്നേഹ രതീഷിന്റെ ചികിത്സയ്ക്കായി ആഗസ്റ്റ് 28ന് ബിരിയാണി ഫസ്റ്റ് നടത്തും

ckmnews


കുന്നംകുളം :കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ഡയാലിസിസിന് വിധേയമാകുന്ന ആർത്താറ്റ് നെയ്യംപറമ്പിൽ  കുഞ്ഞുമോന്റെ മകൾ 28 വയസ്സ് പ്രായമുള്ള സ്നേഹ രതീഷിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ

ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ബിരിയാണി ഫെസ്റ്റിന് ആവശ്യമായ അരി,പലചരക്ക് ഉൽപ്പന്നങ്ങൾ, പച്ചക്കറി തുടങ്ങിയവ ഷെയർ ഏന്റ് ചാരിറ്റബിൾ സൊസൈറ്റി നൽകും.ഇതിന് ആവശ്യമായ സംഖ്യയുടെ ചെക്ക് കഴിഞ്ഞ ദിവസം

നഗരസഭ കൗൺസിലറും ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ  ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. നഗരസഭ കൗൺസിലർ മിഷ സെബാസ്റ്റ്യൻ, സക്കറിയ ചീരൻ, ഡേജോ ചീരൻ, എൻ.കെ ജിഷാർ,എൻ.കെ രാജൻ, വി.സി ഷാജു , വി.ഒ ഗുഡ്‌വിൻ, യു.ബി സുധി, എൻ.ബി സനൽ, എൻ.കെ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. 

28ന് ഞായറാഴ്ചയാണ് രണ്ടായിരത്തോളം ബിരിയാണി വിതരണം ചെയ്യുന്നത്