25 March 2023 Saturday

ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടി, ഭർത്താവ് പിടിയിൽ

ckmnews

മാന്നാർ : ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പാവുക്കര കളത്തൂരെത്ത് വീട്ടിൽ അനിത (47)യെ തലയ്ക്ക് വെട്ടിയ കേസിൽ ഭർത്താവ് സഹദേവൻ (54)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഇരുവരും തമ്മിൽ പണവുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായതിന് തുടർന്നാണ് വെട്ടുകത്തിയുമായി ഇയാൾ ഭാര്യയെ തലയ്ക്ക് വെട്ടിയത്.