25 April 2024 Thursday

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 37800

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ നിലവിലെ വിപണി വില  37800 രൂപയാണ്.സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ തര്‍ക്കം സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണമായിരുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും വന്‍കിട ജ്വല്ലറികളും തമ്മിലാണ് തര്‍ക്കം.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഉയര്‍ന്നു. 25 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും വര്‍ദ്ധനവുണ്ട്. 20 രൂപയാണ് ഉയര്‍ന്നത്. . ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്.