24 April 2024 Wednesday

കോൺഗ്രസ് ഗുജറാത്ത് പിടിക്കും,ബിജെപിയുടേയും ആം ആദ്മിയുടേയും വെല്ലുവിളി മറികടക്കും-രമേശ് ചെന്നിത്തല

ckmnews

തിരുവനന്തപുരം : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിർവഹിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ കോൺഗ്രസ് ഗുജറാത്തിൽ വിജയിക്കും. ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തും. കഴിഞ്ഞ വർഷത്തെ പരാജയം നേരിയ വോട്ടുകൾക്ക് ആയിരുന്നു. അത് ഇത്തവണ മറികടക്കും. ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വെല്ലുവിളിയും ഗുജറാത്തിൽ മറികടക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചുമതല രമേശ് ചെന്നത്തലയ്ക്ക് നൽകി ഇന്നലെയാണ് എ ഐ സി സി സർക്കുലർ ഇറക്കിയത്.