24 April 2024 Wednesday

പി കെ അബ്ദുൽ ജബ്ബാറിന് ഓയിസ്ക ഇന്റർനാഷണൽ അവാർഡ്

ckmnews

പി കെ അബ്ദുൽ ജബ്ബാറിന് ഓയിസ്ക ഇന്റർനാഷണൽ അവാർഡ് 


എടപ്പാൾ: ഐക്യ രാഷ്ട്ര സഭയുടെ കൺസൾടേറ്റീവ് സ്റ്റാറ്റസ് ഉള്ള പ്രമുഖ പരിസ്ഥിതി- സുസ്ഥിര ഗ്രാമവികസന സംഘടനയായ ഓയിസ്ക ഏർപ്പെടുത്തിയ ഓയിസ്ക ഇന്റർനാഷണൽ അവാർഡ് കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ശ്രീ പി കെ അബ്ദുൽ ജബ്ബാറിനു ലഭിച്ചു. ഓയിസ്ക -അഹല്യ ഗ്രീൻ എർത്ത് കൺവെൻഷനിൽ വച്ചു അവാർഡ് വിതരണം ചെയ്തു. മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ്, മികച്ച എക്സ്റ്റൻഷൻ ഓഫീസർക്കുള്ള ദേശീയ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി കുടുംബ കൃഷി രംഗത്തു യുവതലമുറക്കായി നടപ്പിലാക്കിയ സൺഡേ ഫാമിംഗ്പദ്ധതിയിലൂടെ പ്രചരിപ്പിച്ച പരിസ്ഥിതിസൗഹൃദ കൃഷി മുറകൾ, ഹോർട്ടികൾച്ചർ തെറാപ്പി, വികേന്ദ്രീകൃത ആസൂത്രണ മേഖലയിലെ ഇടപെടലുകൾ, കാർഷിക സംരംഭകത്വ വികസനം എന്നിവ മുൻനിർത്തിയാണ് അവാർഡ്.പാലക്കാട്‌ വച്ചു നടത്തിയ ഓയിസ്ക അഹല്യ ഗ്രീൻ എർത്ത് കൺവെൻഷനിൽ വച്ച് അലി അസ്ഗർ പാഷ ഐഎഎസ് OISCA സെക്രട്ടറി ജനറൽ അരവിന്ദബാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.മിനിമോൾ എന്നിവരുടെ  സാനിധ്യത്തിൽ ചീഫ് സയന്റിസ്ററ് ഡോ. കെ. കെ. സീതാലക്ഷ്മി അവാർഡ് സമ്മാനിച്ചു.