19 April 2024 Friday

ചങ്ങരംകുളം മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന:ആര്യാസിന് പൂട്ട്

ckmnews

ചങ്ങരംകുളം മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന:ആര്യാസിന് പൂട്ട്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് പരിധിയിൽ  ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും,ആലംകോട് ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി.ലൈസൻസ് എടുക്കാത്ത ഹോട്ടലുകൾക്ക് ലൈസൻസ് എടുക്കാൻ ഉള്ള നിശ്ചിത സമയം നൽകുകയും, വൃത്തി ഹീനമായി കിടക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.ചങ്ങരംകുളത്തും,വളയംകുളത്തുമായി നാല് പ്രധാന  ഹോട്ടലിലാണ് ഉദ്ധ്യോഗസ്ഥർ  പരിശോധന നടത്തിയത്.ലൈസൻസ് ഇല്ലാതെ  പ്രവർത്തിച്ച ആര്യാസ് ഹോട്ടൽ അടച്ചു പൂട്ടാൻ ഉദ്ധ്യോഗസ്ഥർ നിർദ്ദേശം നൽകി.ഒരു മാസം മുന്നേ ഇതേ സ്ഥാപനത്തിന് പഞ്ചായത്ത് അധികാരികൾ ലൈസൻസ് എടുക്കണം എന്ന് ആവിശ്യപെട്ട് കൊണ്ട് നോട്ടീസ് നൽകിയിരുന്നു.സ്ഥാപനത്തിനോട്‌ ചേർന്ന് കിടക്കുന്ന റൂമുകളിലാണ് ഹോട്ടൽ ജീവനക്കാർ താമസിച്ച് വന്നിരുന്നത്..ആലംകൊട് പഞ്ചായത്ത് സെക്രട്ടറി അനൂപ്, ഹെൽത് ഇൻസ്‌പെക്ടർ ബേബികുട്ടി യോഹന്നാൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, അനീഷ്, ദീപക്, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.