29 March 2024 Friday

അബൂബക്കറിന്റെ നന്മ കൊണ്ട് സിദ്ധിക്കിന് തിരിച്ച് ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ 20000 രൂപയും വിലപ്പെട്ട രേഖകളും

ckmnews

അബൂബക്കറിന്റെ നന്മ കൊണ്ട് സിദ്ധിക്കിന് തിരിച്ച് ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ 20000 രൂപയും വിലപ്പെട്ട രേഖകളും


കുറ്റിപ്പുറം:അബൂബക്കറിന്റെ നന്മ കൊണ്ട് സിദ്ധിക്കിന് തിരിച്ച് ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ 20000 രൂപയും വിലപ്പെട്ട രേഖകളും.കാർത്തല സ്വദേശിയായ മുതുവാട്ടിൽ അബൂബക്കറിനാണ് തിങ്കളാഴ്ച ഉച്ചയോടെ അഴുക്ക് ചാലിലൂടെ ഒഴുകി വരുന്ന നിലയിൽ കവർ ലഭിച്ചത്.തുറന്ന് നോക്കിയപ്പോൾ കണ്ടത് 20000 ത്തോളം രൂപയും വിലപിടിപ്പുള്ള രേഖകളും.തുടർന്ന് അബൂബക്കർ തന്നെ രേഖകൾ പരിശോധിച്ച് ഉടമസ്ഥനായ രണ്ടത്താണി പൂവഞ്ചേരി സ്വദേശി സിദ്ധിക്കിനെ കണ്ടെത്തുകയായിരുന്നു.തുടർന്ന് പണവും വിലപിടിപ്പുള്ള രേഖകളും അബൂബക്കർ തന്നെസിദ്ധിക്കിന് കൈമാറുകയും ചെയ്തു.അബൂബക്കറിന്റെ നന്മ നിറഞ്ഞ മനസിന് സിദ്ധിക്ക് നന്ദിയും കടപ്പാടും അറിയിച്ചു ഒപ്പം സമ്മാനവും നൽകിയാണ് തിരിച്ചു പോയത്