28 March 2024 Thursday

തല്ലുമാലയിലെ പ്രൊമോഷൻ സോങ് അടിപൊളി ഇതുവരെ കണ്ടത് 50 ലക്ഷം പേർ എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ തയ്യാറാക്കിയത് ചങ്ങരംകുളം സ്വദേശി

ckmnews

ചങ്ങരംകുളം:തല്ല്മാല സിനിമയിലെ  എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വയറലായികൊണ്ടിരിക്കുന്നത്. അഞ്ച് മില്യൺ ആളുകളാണ് പത്ത് ദിവസം കൊണ്ട് ഈ പാട്ട് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരായത്.ഈ പാട്ട് എഴുതിയതും, പാടിയതും, അഭിനയിച്ചതും എല്ലാം ചങ്ങരംകുളം സ്വദേശിയായ ഡബ്സീയെന്ന യുവ കലാകാരനാണ്.ചൊവ്വാഴ്ച  വൈകീട്ട് ഏഴ് മണിക്ക് ചങ്ങരംകുളം മാർസ് തീയ്യേറ്ററിൽ വെച്ച് ലണ്ടൻ ട്രാവൽസിന്റെ നേതൃത്വത്തിൽ അഞ്ച് മില്യൺ സെലിബ്രെഷൻ 

ആഘോഷിക്കും.പരിപാടിയിൽ ഡബ്സിയെ അനുമോദിക്കുകയും ചെയ്യും.പ്രമുഖ സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ചടങ്ങിൽ പങ്കെടുക്കും