19 April 2024 Friday

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എൽജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ckmnews



എരമംഗലം:എസ്എസ്എൽസി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ,എൽജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.അനുമോദിച്ചു. എരമംഗലം എഎൽപി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.ടി.ബി. സമീർ, കെ.എം ഭുവനേഷ് കുമാർ, മുഹമ്മദാലി ആയിരൂർ , ഇ.കെ. മൊയ്തുണ്ണി,ടി. ഷാനവാസ്,എൻ. ഹരി ദേവ് , ദീപു, എം.കെ. നിസാർ ,പി.എ.മണികണ്ഠൻ രഞ്ജിത് എന്നിവർ സംസാരിച്ചു.കെ.എം .ഭുവനേഷ് കുമാർ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.