18 April 2024 Thursday

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു താഴ്ന്ന മേഖലയില്‍ വെള്ളം കയറുന്നു

ckmnews

ചങ്ങരംകുളം:കഴിഞ്ഞ ഒരാഴ്ചയായി ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍  താഴ്ന്ന മേഖലയില്‍ വെള്ളം കയറുന്നു.പ്രദേശത്തെ പല ഇടറോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.എടപ്പാൾ തട്ടാൻപടിയിൽ റോഡിനോട് ചേർന്നു നിൽക്കുന്ന ആൾതാമസമില്ലാത്ത വീട് കനത്തമഴയിൽ  തകർന്ന് വീണു.റോഡിൽ ഈ സമയം യാത്രക്കാർ ഇല്ലാത്തതിനാലാണ് അപകടം ഒഴിവായത്.കല്ലും മണ്ണും റോഡിലേക്ക് വീണു.ശക്തമായ കാറ്റിലും മഴയിലും കാളാച്ചാൽ പ്രാരത്ത് ബാലന്റെ വീട്ടുമുറ്റത്തെ രണ്ട് തേക്ക് മരങ്ങള്‍ കടപുഴകി വീണ് വലിയ അപകടം ഒഴിവായി.സമീപത്തെ പൊതു കുടിവെള്ള പൈപ്പും ഇതിൽ തകർന്നു.സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് പള്ളിക്കര റോഡില്‍ വെള്ളം കയറിയത് മൂലം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടാപ്പ് കെട്ടി ഗതാഗതം അടച്ചു.ചങ്ങരംകുളം ചിറവല്ലൂര്‍ ഉപ്പുങ്ങല്‍ കടവ് റോഡും തിരിച്ചറിയാന്‍ കഴിയാത്തവിധം വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്