29 March 2024 Friday

കൊറോണയും പ്രളയവും ചതിച്ച ഉദ്ധ്യോഗാര്‍ത്ഥികള്‍ തൊഴില് തേടി തൊഴിലുറപ്പ് പദ്ധതിയിലേക്ക്

ckmnews


എരമംഗലം:നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിയും പ്രളയവും ഇപ്പോ കൊറോണയും നിയന്ത്രണങ്ങളും...

കാത്തിരുന്നു മടുത്തു കുടുംബം പട്ടിണിയിലാണ് ജോലി തേടി അലയാന്‍ തുടങ്ങി മാസങ്ങള്‍ കഴിയുന്നു ജീവിക്കാന്‍ വേറെ വഴിയില്ലാതെ വന്നതോടെയാണ് മാറഞ്ചേരിയിലെ ഒരുകൂട്ടം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ കൈക്കോട്ടും പിക്കാസും കയ്യിലെടുത്ത് റോഡിലിറങ്ങുന്നത്.മാറഞ്ചേരിയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കൈ നോക്കാനാണ് ഉന്നതവിദ്യാഭ്യാസം നേടിയ ഈ യുവാക്കളുടെ പുറപ്പാട്..

കഴിഞ്ഞ രണ്ട് മാസത്തിനകം മാത്രം  റജിസ്റ്റര്‍ ചെയ്തത്. 25നും 40നും ഇടയില്‍ പ്രായമുള്ള 50ല്‍ അതികം പേരാണ്.ഇവരില്‍ ജോലി നഷ്ടപ്പെട്ടവരും ഉന്നത വിദ്യഭ്യാസമുണ്ടായിട്ടും ജോലികള്‍ ഒന്നും ലഭിക്കാതിരുന്നവരുമാണ് കൂടുതല്‍..


15ഓളം വിദ്യാര്‍ത്ഥികളും ഇതിനോടകം തൊഴിലുറപ്പ് പദ്ധതിക്ക് അപേക്ഷയും താത്പര്യവും പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൊഴില്‍ കാര്‍ഡ് ലഭ്യമായ അഞ്ച് പേര്‍ ആദ്യം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.തൊഴിലുറപ്പിന് ഇറങ്ങിയവരില്‍ ബിഎ ഇംഗ്ലീഷ് ബിരുദ ധാരിയായ 22 കാരനും ബിക്കോം ബിരുധവും CA യും പൂര്‍ത്തിയാക്കിയ യുവാവും ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും CNC മെഷീന്‍ ഓപറേറ്ററും വരെയുണ്ട്.തുറുവാണം എസ്സി കോളനികുന്നില്‍ നടക്കുന്ന മഴകുഴിനിര്‍മ്മാണത്തിലാണ് ഇവര്‍ ജോലിക്ക് പ്രവേശിച്ചത്.കൈക്കോട്ടും പിക്കാസുമെടുത്ത് ജോലിക്കെത്തിയ ഉദ്ധ്യോഗാര്‍ത്ഥികളെ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വടമുക്ക് എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റ്  എഞ്ചിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട്, ഓവര്‍സീയര്‍ രാഹുല്‍ ടി ആര്‍ എന്നിവര്‍ ചേര്‍ന്ന് പൂക്കള്‍ നല്‍കി സ്വീകരിച്ചു.