23 April 2024 Tuesday

പഴഞ്ഞി മോർ ഏലിയാസ് കുടുംബ യൂണിറ്റ് വാർഷികം നടത്തി

ckmnews

പഴഞ്ഞി മോർ ഏലിയാസ് കുടുംബ യൂണിറ്റ് വാർഷികം നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള പഴഞ്ഞി മോർ ഏലീയാസ്    കുടുംബ യൂണിറ്റിന്റെ വാർഷികം നടത്തി.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വാർഷീകയോഗം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൺപത്തിമൂന്ന്  വയസ്സ് കഴിഞ്ഞ യൂണിറ്റിലെ മുതിർന്ന അംഗം മാർത്ത ഇട്ട്യേച്ചനെയും ,എസ് എസ് എൽ സി , പ്ലസ് ടു വിജയികളെയും   ചടങ്ങിൽ ആദരിച്ചു.യൂണിറ്റ് അംഗങ്ങളുടെ വേദവാക്യ  , ക്വിസ് മൽസരം, ഫാമിലി ഗാനലാപനം എന്നിവ ഉണ്ടായി.പുതിയ ഭാരവാഹികളായി  

പ്രസിഡന്റായി റവ. ഫാ. റെജി. കുഴിക്കാട്ടിൽ

വൈസ്. പ്രസിഡന്റ്  ജോസ് അരിമ്പൂർ,സെക്രട്ടറി മണി ജോയ് ,ജോ. സെക്രട്ടറി അൻജു സജു,ട്രഷറർ സണ്ണി അരിമ്പൂർ എന്നിവരെ തെരഞ്ഞെടുത്തു.യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി