25 April 2024 Thursday

ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

ckmnews

തൊടുപുഴ:  മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴയിലെ ലോഡ്ജില്‍നിന്നാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.  തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22),  എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 6.6 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.  ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതി അലറിക്കരഞ്ഞാണ് പൊലീസ് ജീപ്പിലേക്ക് കയറിയത്. സ്റ്റേഷനിലെത്തിയിട്ടും യുവതി നിര്‍ത്താതെ കരഞ്ഞ് ബഹളമുണ്ടാക്കി.