29 March 2024 Friday

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ വിഹിതം കഥാസമാഹാരം ചർച്ച ചെയ്തു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ സുഭാഷ് ചന്ദ്രൻ രചിച്ച കഥാസമാഹാരം വിഹിതം ചർച്ച ചെയ്തു.സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ കൃതിയിൽ ആവിഷ്കരിക്കപ്പെടുന്ന രതി മൃതി മാന്ത്രികത എന്നിവ മലയാള കഥയുടെ ശക്തി സൗന്ദര്യങ്ങളുടെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടു.എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി. നൂറ്റി എഴാമത് പുസ്തകമാണ് പ്രതിവാര പുസ്തക ചർച്ചയിൽ വിഹിതം.2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കഥാസമാഹാരം നേടുകയുണ്ടായി.