28 March 2024 Thursday

സൈഡ് കൊടുക്കാത്തതിൽ വൈരാഗ്യം; നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞു. കുന്നംകുളം സ്വദേശി അറസ്റ്റില്‍

ckmnews

കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്. ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗമാണ് കല്ലെറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി.