20 April 2024 Saturday

CBSE Compartment Exam 2022 : സി ബി എസ് ഇ കംപാർട്ട്മെന്റ് പരീക്ഷ ആ​ഗസ്റ്റ് 23 മുതൽ; വിശദാംശങ്ങളറിയാം.

ckmnews

ദില്ലി: സി ബി എസ് ഇ കംപാർട്ട്മെന്റ് എക്സാം ആ​ഗസ്റ്റ് 23 ന് നടത്തും. പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cbse.gov.in. ൽ നിന്നും അഡ്മിറ്റ് കാർഡ് ‍ഡൗൺലോഡ് ചെയ്യാം. സിബിഎസ്ഇ പത്താം ക്ലാസ് കംപാർട്ടെമന്റ് എക്സാം ആ​ഗസ്റ്റ് 23 മുതൽ 29 വരെ നടത്തും. പന്ത്രണ്ടാം ക്ലാസ് കംപാർട്ട്മെന്റ് പരീക്ഷ ആ​ഗസ്റ്റ് 23 നാണ് നടത്തുക. രാവിലെ 10.30 മുതൽ 12.30 വരെ രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. ചോദ്യപേപ്പർ വായിച്ചു നോക്കാൻ ഉദ്യോ​ഗാർത്ഥികൾക്ക് 15 മിനിറ്റ് സമയം അനുവദിക്കും.