20 April 2024 Saturday

വിവാഹചടങ്ങിന് പോകാന്‍ ഓട്ടോയില്‍ കയറവേ അമിതവേഗതയില്‍ കാറിടിച്ചു; അമ്മയുടെ കണ്‍മുന്നില്‍വെച്ച്‌ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം..

ckmnews

അമിതവേഗതയില്‍ വന്ന കാറിടിച്ച്‌ അമ്മയുടെ കണ്‍മുന്നില്‍വെച്ച്‌ ആറു വയസ്സുകാരി മരിച്ചു. വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരണപ്പെട്ടത്. വിവാഹച്ചടങ്ങിനു പോകാന്‍ അമ്മക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേയാണ് അപകടം.


കുന്നുംപുറം - വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. അമ്മ സരിതക്കൊപ്പം ഒരു വിവാഹച്ചടങ്ങിനു പോകാന്‍ ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.


ഇരുവരേയും കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ നോര്‍ത്ത് എം എച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അക്ഷര.