29 March 2024 Friday

തിരൂർ വിദ്യാഭ്യാസ ജില്ലാ തല പരിശീലനം നടത്തി

ckmnews

തിരൂർ വിദ്യാഭ്യാസ ജില്ലാ തല പരിശീലനം നടത്തി


കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ കരിയർ ഗൈഡുമാരുടെയും സൗഹൃദ കോഡിനേറ്റർമാരുടെയും തിരൂർ വിദ്യാഭ്യാസ ജില്ലാ തല പരിശീലനം കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കരിയർ ഗൈഡൻസ് തിരൂർ വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കുറ്റിപ്പുറം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. അവരാൻ കുട്ടി  ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വർഷത്തെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾക്ക് യോഗം രൂപം നൽകി. കരിയർ ഗൈഡൻസ് സ്റ്റേറ്റ് ഫാക്കൽറ്റിമാരായ കെ. പി ലുക്മാൻ,  ഷാജി കെ. പി, സുജ  എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു.പരിപാടിയിൽ കൃഷ്ണകുമാർ സാർ സ്വാഗതവും ബുഷറ നന്ദിയും പറഞ്ഞു.