23 April 2024 Tuesday

പൊന്നാനിയിൽ വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ckmnews

പൊന്നാനിയിൽ വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


പൊന്നാനി:വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീർ (40)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവ് പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു