19 April 2024 Friday

സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു

ckmnews

സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു


എരമംഗലം:വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കടലവെപ്പും സ്നേഹ സംഗമവും കായിക വഖഫ് മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു.സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ കെ സുബൈർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈദ് പുഴക്കര, ഡോക്ടർ അബ്ദുൽ അസീസ്, പ്രൊ ഹവ്വാ,തുടങ്ങിയവർ ആശംസകൾ നേർന്നു.ഹനീഫ, ചൂലയിൽ മുഹമ്മദ് ,നവാസ് ,റംല ഹനീഫ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സൗജന്യ ദന്ത രോഗ ചികിത്സാ ക്യാമ്പ്,ഫസ്റ്റ് എയ്ഡ് സിപിആർ പരിശീലനവും നൽകി 

ഹുസൈൻ സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു