29 March 2024 Friday

പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

ckmnews

പൊന്നാനിയിലെ  പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു


പൊന്നാനി:അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊന്നാനിയിലെ  പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിൻ്റെ   ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം -

യുവജനകാര്യ വകുപ്പ് മന്ത്രി

അഡ്വ. പി.എ. മുഹമ്മദ് റിയാസ്

നിർവ്വഹിച്ചു.പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു .പൊന്നാനി നഗരസഭാ

ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്ത് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡൻ്റ് അഡ്വ. ഇ. സിന്ധു ,ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ്

കെ.വി. ഷെഹീർ ,നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ദീൻ ,വെളിയംകോട് പഞ്ചായത്ത്

പ്രസിഡൻ്റ് ഷംസു കല്ലാട്ടയിൽ ,പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ

ബിന്ദു സിദ്ധാർത്ഥൻ ,പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർമാൻ ടി. മുഹമ്മദ് ബഷീർ ,വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ ,പിഡബ്ളിയു ബിൽഡിങ്ങ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ ,ബിൽഡിങ്ങ്സ് ഓവർസിയർ ബാഗി ,

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ

എന്നിവരും സംസാരിച്ചു .