24 April 2024 Wednesday

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു

ckmnews

തിരുവനന്തപുരം നഗരൂരിൽ വാഹനാപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


. ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിലായിരുന്നു അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.