19 April 2024 Friday

എസ്എസ്എൽസി,പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും,മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

ckmnews

എസ്എസ്എൽസി,പ്ളസ്ടു  വിജയികൾക്കുള്ള അനുമോദനവും,മോട്ടിവേഷൻ  ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:സിഎ കുഞ്ഞുമോൻ സാംസ്കാരിക വേദി  സംഘടിപ്പിച്ച ഉണർവ്വ്-22 പരിപാടിയിൽ എസ്എസ്എൽസി,പ്ളസ്ടു  വിജയികൾക്കുള്ള അനുമോദനവും,മോട്ടിവേഷൻ  ക്ലാസും നടന്നു.പരിപാടി സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ  ഉത്ഘാടനം ചെയ്തു.ബൈജു കൊടിഞ്ഞി മോട്ടിവേഷൻ ക്ലാസ്സ്‌ കൈകാര്യം ചെയ്‌തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെവി ഷഹീർ, വൈസ് പ്രസിഡന്റ്‌  പ്രഭിത ടീച്ചർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസിർ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ, ഷഹന നാസർ, വാർഡ് മെമ്പർ അബ്ദുൾ മജീദ്, സജിത്ത് മോൻ, സിവി ഹമീദ് എന്നിവർ ഉപഹാരം നൽകി സംസാരിക്കുകയും  ചെയ്തു.