29 March 2024 Friday

ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം എടപ്പാൾ യൂണിയൻ വിപുലമായി ആഘോഷിക്കും'

ckmnews

ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം എടപ്പാൾ യൂണിയൻ വിപുലമായി ആഘോഷിക്കും'


എടപ്പാൾ:എടപ്പാൾ എസ്.എൻ.ഡി.പി.യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം വിപുലമായി ആഘോഷിക്കാനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം SNDP എടപ്പാൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഡോ.സർ കെ.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. അജയ് തവനൂർ, പ്രജിത്ത് തേറയിൽ, ഷോണ കൃഷ്ണൻ, സതീശൻ കുട്ടത്ത്, കെ.ജയന്തി കുമാരൻ, ടി. പ്രിയ, വി.വി.ഷീല, ടി. ശകുന്തള, എൻ.ഷൈനി, തിലകൻ തുയ്യം എന്നിവർ പ്രസംഗിച്ചു.ചടങ്ങിന് പ്രേമ കുമാരൻ കോട്ടേപ്പാട്ട് നന്ദി പറഞ്ഞു.സ്വാഗത സംഘം ഭാരവാഹികളായി കൺവീനർ പി.ബാലൻ, ചെയർമാൻ ഡോ.സർ കെ.വി കൃഷ്ണൻ, വൈസ് ചെയർമാൻ കെ.ബി.രാജൻ, ഖജാൻജി സതീശൻ കുട്ടത്ത്, പബ്ലിസിറ്റി പ്രജിത്ത് തേറയിൽ എന്നിവരെ തെരഞ്ഞെടുത്തു.വാദ്യമേളങ്ങളോടുകൂടി ഘോഷയാത്രയും തുടർന്ന് ആദരിക്കൽ ചടങ്ങും നടക്കും.