Kollam
കൊല്ലം കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു

കൊല്ലം കോർപ്പറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും, ഫർണിച്ചറുകളും, ടിവിയും, ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം .
ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട, ഫയർഫോഴ്സ് യൂണിറ്റെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ തീ കെടുത്തി.