24 April 2024 Wednesday

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

ckmnews

കക്കിടിപ്പുറം:  കൃഷി വകുപ്പിന്റെ കീഴിൽ നടക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സമ്മിശ്ര പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

കക്കിടിപ്പുറം മൈത്രി കലാ സാംസ്കാരിക കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടി വാർഡ് മെമ്പർ ശശീധരൻ ഉദ്ഘടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കിരൺ ടി.പി, കോട്ടയിൽ സതീശൻ,ഗോപാലൻ ടി.പി എന്നിവർ നേതൃത്വം നൽകി. എല്ലാവരും കൃഷി ചെയ്യുക, എല്ലായിടത്തും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബിന്റെ പരിസരത്തുള്ള 75 ലധികം വീടുകളിലേക്ക് ആവശ്യമായ വിത്തുകളാണ് വിതരണം ചെയ്തത്