29 March 2024 Friday

ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് വെച്ച് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

ckmnews

മലപ്പുറം: കാല്‍നട യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് (34) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 


നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവ് വിജനമായ സ്ഥലത്തുവെച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികള്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.