23 April 2024 Tuesday

ഒരു വര്‍ഷമായി 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം:മൂന്ന് പേര്‍ റിമാന്റിൽ

ckmnews

ഒരു വര്‍ഷമായി 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം:മൂന്ന് പേര്‍ റിമാന്റിൽ


മലപ്പുറം:പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി എസ് ഐ. എം എ യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.




പ്രതികളിലൊരാളായ മുസ്തഫ ഏഴ് തവണയും മറ്റ് രണ്ട് പ്രതികള്‍ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സി ഡബ്ല്യു സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.