17 July 2024 Wednesday

'പാപ്പന്റെ' ജൈത്രയാത്ര തുടരുന്നു, സുരേഷ് ഗോപി ചിത്രം 50 കോടി ക്ലബ്ബില്‍

ckmnews

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പൻ'. ജോഷി സംവിധാനം ചെയ്‍ത ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ചെയ്‍ത്  ഇരുപത്തിയഞ്ച് ദിവസങ്ങള്‍ പിന്നിടുകയാണ്.  സുരേഷ് ഗോപിയുടെ 'പാപ്പൻ'  ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലധികം നേടിയെന്ന വാര്‍ത്തയും പുറത്തുവരികയാണ്.


പാപ്പൻ റിലീസ് ചെയ്‍ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു. തിയറ്റര്‍ കളക്ഷന് പുറമേ , ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേര്‍ത്തായിരുന്നു ഈ കണക്ക്. കേരളത്തില്‍ 250 ഓളം തീയറ്ററുകളിലായിരുന്ന ചിത്രം റിലീസ് ചെയ്‍തത്.  രണ്ടാമത്തെ ആഴ്‍ച കേരളത്തിന് പുറത്തും റിലീസ് ചെയ്‍തപ്പോള്‍ 600 സ്‍ക്രീനുകളായിരുന്നു.