19 April 2024 Friday

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്ത്; കേച്ചേരി സ്വദേശികള്‍ പിടിയില്‍

ckmnews

വിമാന മാർഗം കേരളത്തിലേയ്ക്ക് ലഹരിമരുന്ന് കടത്തിയ രണ്ടു യുവാക്കളുടെ അറസ്റ്റ് തൃശൂർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേച്ചേരി സ്വദേശികളായ ദയാൽ,അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറിയർ മാർഗം ഇവർ അയച്ചു കൊടുത്ത അരക്കിലോ എംഡിഎംഎ പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച മെത്താഫെറ്റമിൻ എന്ന മാരക മയക്കുമരുന്നുമായി ഇവർ പിടിയിലായിരുന്നു.