28 March 2024 Thursday

രാജ്യം സ്വന്തമാക്കിയത് വലിയ നേട്ടങ്ങൾ; 'അമൃത് കാൽ' ലക്ഷ്യത്തിലേക്ക് മൂന്ന് നാഴികക്കല്ലുകൾ പിന്നിട്ടതായി മോദി

ckmnews

പനാജി: ഇന്ത്യയിലെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് ഞാൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഈ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. ('അമൃത് കാൽ') സുവർണ്ണ കാലത്തേക്കുള്ള ഇന്ത്യയുടെ ഉന്നതമായ ലക്ഷ്യങ്ങളിൽ മൂന്ന് സുപ്രധാന നാഴികക്കല്ലുകളാണ് ഇന്ന് നാം പിന്നിട്ടിരിക്കുന്നത്. ഗോവയിൽ നടന്ന  'ഹർ ഘർ ജൽ ഉത്സവ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 


ഇന്ന് രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങൾ പൈപ്പ് ശൃംഖലകളിലൂടെ ശുദ്ധജല സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ വീട്ടിലും വെള്ളം എത്തിക്കാനുള്ള സർക്കാരിന്റെ കാമ്പയിന്റെ വലിയ വിജയമാണിത്. 'സബ്ക പ്രയാസി'ന്റെ മികച്ച ഉദാഹരണമാണിത്. രാജ്യത്തിന് തന്നെ അഭിമാനമായ  ഗോവ സർക്കാറിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. 'ഹർ ഘർ ജൽ' (എല്ലാ വീട്ടിലും വെള്ളം) സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ സംസ്ഥാനമായി ഗോവ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.