24 April 2024 Wednesday

വളയംകുളം എംവിഎം സ്കൂളിലെ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളെയും, അദ്ധ്യാപകരെയും ആദരിച്ചു

ckmnews

വളയംകുളം എംവിഎം സ്കൂളിലെ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളെയും, അദ്ധ്യാപകരെയും ആദരിച്ചു


ചങ്ങരംകുളം:തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം നേടിയ എംവിഎം റെസിഡഷ്യൽ ഹയർ സെക്കണ്ടറിസ്കൂളിലെ,മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളെയും, അദ്ധ്യാപകരെയും കെ ആർ എസ് എം എ സംസ്ഥാന പ്രസിഡന്റ്‌ മുജീബ് പൂളക്കലും, ജില്ലാ പ്രസിഡന്റ്‌ പിവി മുഹമ്മദ്‌ മൗലവിയും ചേർന്ന് ആദരിച്ചു. വൈസ് പ്രിൻസിപ്പൽ ആലികുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ  എംവി എം പ്രസിഡന്റ് എംവി ബഷീർ അധ്യക്ഷത വഹിച്ചു.വി മയമുണ്ണി ഹാജി യോഗം ഉത്ഘാടനം ചെയ്തു. കെ ആർ എസ് എം എ സംസ്ഥാനപ്രസിഡന്റ് മുജീബ് പൂളക്കൽ, ജില്ലാ പ്രസിഡന്റ്  പി വി മുഹമ്മദ് മൗലവി എം വി എം പ്രിൻസിപ്പൽ റഷീദ് എന്നിവർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് വി വി മൂസക്കുട്ടി ട്രഷറർ എംവി സാലിഹ് സെക്രട്ടറി ഹമീദ് കൊക്കൂർ ബദറുദ്ധീൻ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ നന്ദി പറഞ്ഞു