24 April 2024 Wednesday

ആലംകോട് പഞ്ചായത്ത് ക്ലബ്ബുകൾക്ക് അലമാരകൾ വിതരണം ചെയ്തു.

ckmnews

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത്  പഞ്ചായത്തിലെ 18 ക്ലബ്ബുകൾക്ക് അലമാരകൾ  ചിയ്യാനൂർ L P സ്കൂളിൽ വെച്ച് വിതരണം ചെയ്തു.5 വർഷം തുടർച്ചയായി  ക്ലബ്ബുകൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്തുവരുന്നു.വിതരണ ത്തിന്റെ ഉദ്ഘാടന കർമ്മം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് സുനിൽ  നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംകെ അൻവർ,മെമ്പർമാരായ അംബിക ടീച്ചർ, ആയിഷ ഹസ്സൻ, ചിയ്യാനൂർ എല്‍പി സ്കൂൾ  ഹെഡ് മാസ്റ്റർ  സുരേഷ് മാസ്റ്റർ എന്നിവർ സാന്നിധ്യം വഹിച്ചു.