19 April 2024 Friday

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു

ckmnews

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു


ചങ്ങരംകുളം:ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യണിറ്റ് അനുമോദിച്ചു.ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുന്നംകുളം സ്വദേശി ല യാന മേരിക്കും സി  ബി  എസ്  ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശി പുറത്താട്ട് ഷൗക്കത്തിന്റെയും റഹ്മ ത്തിന്റെ യും മകൻ മുഹമ്മദ് ഷാമിലിനെയും ആണ് അനുമോദിച്ചത്‌.തിങ്കളാഴ്ച  ചങ്ങരംകുളത്ത് വെച്ച് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ചങ്ങരംകുളം യൂണിറ്റിന്റെ വ്യാപാരഭവൻന്റെ  ശിലാസ്ഥാപന ചടങ്ങിൽ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ്കുഞ്ഞാവു ഹാജി ആണ് മുഹമ്മദ് ഷാമിലിനെയും ലയാന മേരിയെയും പുരസ്കാരം നൽകി അനുമോദിച്ചത്.