25 March 2023 Saturday

കോട്ടയത്ത് ഓടയില്‍ യുവാവിന്‍റെ മൃതദേഹം; മുഖത്തും ശരീരത്തും പാടുകള്‍, അരയിൽ മദ്യക്കുപ്പി തിരുകിയ നിലയില്‍

ckmnews

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ ഓടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ ജെറിൻ ജെയിംസിൻ്റെ മൃതദേഹമാണ് പുലർച്ചെ ഒരു മണിയോടെ കുരിശു കവലയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്.


സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കരയ്ക്ക് കയറ്റി. മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കേറ്റു ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. അരയിൽ മദ്യക്കുപ്പിയും തിരുകിയിരുന്നു. മദ്യപിക്കുന്നതിനിടെ സമീപത്തെ കലുങ്കൽ നിന്ന് ഓടയിലേക്ക് വീണതാകാം എന്നതാണ് പൊലീസിന്‍റെ അനുമാനം.