29 March 2024 Friday

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനത്തിനെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം -ബംഗളുരു

ckmnews


ബംഗളൂരു: ഡബ്ബിൾ ഡക്കർ വിമാനത്തിൽ ആഡംബര പറക്കൽ ആസ്വദിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാകാനൊരുങ്ങി ബെംഗളൂരു.ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയർബസ് എ380 ഒക്ടോബർ 30-ന് കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങും. ഡബ്ബിൾ ഡക്കർ വിമാനമായ എ380 വിമാനം ദിവസവും ദുബായ്-ബംഗളുരൂ റൂട്ടിലാകും സർവീസ് നടത്തുക.ക്യാബിനുകളിലുള്ള വലിയ സ്‌ക്രീനുകളും എക്സ്ട്രാ ലെഗ്റൂമിനും പേരുകേട്ടതാണ് എയർബസ് എ380.ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സീറ്റുകൾ നൽകുന്ന പ്രീമിയം ക്യാബിനുകളും മൂന്ന് ക്ലാസ് കോൺഫിഗറേഷനുകളും വിമാനത്തിലുണ്ടാകും. പ്രീമിയം ക്യാബിനുകളിലെ ഓൺബോർഡ് ലോഞ്ച്, ബിസിനസ് ക്ലാസിലെ ഫുൾ ഫ്‌ലാറ്റ് സീറ്റുകൾ, കൂടാതെ പ്രൈവറ്റ് സ്യൂട്ടുകൾ, ഫസ്റ്റ് ക്ലാസിലെ ഷവർ സ്പാകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.


വിമാനസർവീസുകൾ പ്രതിദിന സർവീസായി അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയ്‌ക്ക് അകത്തും പുറത്തും തിരക്കുള്ള റൂട്ടിലുടനീളം മികച്ച സേനവനങ്ങൾ യാത്രക്കാർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് 1985 മുതലാണ് ഇന്ത്യയിൽ സേവനം ആരംഭിച്ച് തുടങ്ങിയത്. മുംബൈയിലേക്കും ഡൽഹിയിലേക്കും ഷെഡ്യൂൾ ചെയ്ത സർവീസുകളുമായാണ് പ്രവർത്തനം ആരംഭിച്ചത്. 2006 മുതൽ ബെംഗളൂരുവിലും പ്രവർത്തിക്കുന്നു.