20 April 2024 Saturday

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

ckmnews



പെരുമ്പിലാവ്:കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

പെരുമ്പിലാവ് അക്കിക്കാവ് ലക്ഷം വീട് കോളനിയിൽ ചെമ്മണ്ണൂർ വീട്ടിൽ പരേതനായ മോഹനന്റെ മകൻ രാഹുൽ (കണ്ണൻ 27) ആണ് മരിച്ചത്.

ഞായറാഴ്ച്ച രാവിലെ എട്ടരയോടെ പെരുമ്പിലാവ് ചാലിശ്ശേരി റോഡിൽ ഒറ്റപ്പിലാവ് പുതിയഞ്ചേരിക്കാവ് വെച്ചായിരുന്നു അപകടം. കേറ്ററിങ്ങ് തൊഴിലാളിയായിരുന്നു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു മരണം സംഭവിച്ചത്.

കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

അമ്മ: ശാന്തി.