19 April 2024 Friday

റോഡിലെ കുഴി: തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം, അതിന് എല്ലാ പിന്തുണയും നൽകും: മന്ത്രി റിയാസ്

ckmnews

തിരുവനന്തപുരം: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന് എല്ലാ പിന്തുണയും നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്.  അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണയെന്നും റിയാസ് വ്യക്തമാക്കി. 


ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിലായിരുന്നു മിന്നൽ പരിശോധന. ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലായിരുന്ന പരിശോധന.