28 March 2024 Thursday

വിവാഹാലോചന നിരസിച്ചതിന്റെ പക, പെണ്‍കുട്ടിയുടെ അമ്മയെ കൊല്ലാന്‍ ശ്രമം 21 കാരൻ അറസ്റ്റില്‍

ckmnews

വിവാഹാലോചന നിരസിച്ചതിന്റെ പക, പെണ്‍കുട്ടിയുടെ അമ്മയെ കൊല്ലാന്‍ ശ്രമം


21 കാരൻ അറസ്റ്റില്‍


കോട്ടയം: വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കണയങ്കവയൽ മതമ്പ കപ്പലുമാക്കൽ വീട്ടിൽ വിശാഖിനെ (21) ആണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.



വിവാഹാലോചനയുമായി ഇയാൾ നേരത്തെ പെൺകുട്ടിയുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. ഇതിലുള്ള വിരോധംമൂലം കഴിഞ്ഞ ദിവസം പുലർച്ചെ പെൺകുട്ടിയുടെ വീടിന് പിന്നിൽ പതുങ്ങിയിരുന്ന് കത്തിയുമായി ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട സമീപവാസികൾ വിവരം പോലീസിൽ അറിയിച്ചു. മുണ്ടക്കയം ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. എസ്.ഐ.മാരായ പി.എസ്.അനീഷ്, അനൂപ് കുമാർ, മാമൻ വി. എബ്രഹാം, എ.എസ്.ഐ. അനിൽകുമാർ, സി.പി.ഒ. മാരായ രേഖ റാം, നൂറുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.