29 March 2024 Friday

ഷാജഹാൻ വധം മുഴുവൻ പ്രതികളും പിടിയിൽ: 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ckmnews

ഷാജഹാൻ വധം മുഴുവൻ പ്രതികളും പിടിയിൽ: 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.സിദ്ധാർത്ഥൻ, സജീഷ്, ശിവരാജൻ ,വിഷ്ണു എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്.ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.  ഇതിനിടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്,നവീൻ ,സുജീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.