23 April 2024 Tuesday

മണ്ണും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിൻ്റെ ദൃഢത വിളിച്ചോതി വട്ടംകുളത്ത് കാർഷിക ദിനഘോഷം

ckmnews

മണ്ണും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിൻ്റെ ദൃഢത വിളിച്ചോതി വട്ടംകുളത്ത് കാർഷിക ദിനഘോഷം


എടപ്പാൾ: മണ്ണും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിൻ്റെ ദൃഢത വിളിച്ചോതി വട്ടംകുളത്ത് കാർഷിക ദിനഘോഷം.കാർഷിക സംസകൃതിയുടെ പാരമ്പര്യം നിറവേറ്റി ഇന്നും മണ്ണിനെ സ്നേഹിക്കുന്ന പാരമ്പര്യ കർഷകരെ ആദരിച്ച് കൊണ്ടാണ് കാർഷിക ദിനാഘോഷം കെങ്കേമമാക്കിയത്. വട്ടംകുളം അങ്ങാടിയിൽ കർഷകരും ജനപ്രതിനിധികളും അണി നിരന്നു കൊണ്ട് കർഷക ദിനാഘോഷ റാലിയോടെ യാണ് തുടക്കമായത്.പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്ങിൽ മജീദ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എ നജീബ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ കർഷകരെ ആദരിച്ചു.ദീപ മണികണ്ഠൻ, യു.പി പുരുഷോത്തമൻ,പത്തിൽ അഷ്റഫ്,ഹസ്സൈനർ നെല്ലിശേരി, സി. പി ഹൈദരാലി, കെ ഭാസ്കരൻ,സി. പി സുമിത്ര,വി.വി ഷെരീഫ,അനീഷ് ശുകപുരം,കൃഷി ഓഫിസർ ഡോ. ഗായത്രി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.കാർഷിക സംസ്കൃതിയുടെ പാരമ്പര്യം കൈ വിടാതെ പുതിയ തലമുറയെ കാർഷിക വൃത്തിയിലേക്ക് കടന്ന് വരാനുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി. പഴയകാല കാർഷിക ഉപകരണങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയുള്ള പ്രദർശനം ഏറെ ശ്രദ്ധേയമായി.