19 April 2024 Friday

ഓണത്തല്ലിന് വീണ്ടും കുന്നംകുളത്ത് വേദിയൊരുങ്ങുന്നു

ckmnews

ഓണത്തല്ലിന് വീണ്ടും കുന്നംകുളത്ത് വേദിയൊരുങ്ങുന്നു


കുന്നംകുളം: ആവേശമായി കുന്നംകുളത്ത്  ഇത്തവണ ഓണത്തല്ല് വീണ്ടും അരങ്ങേറുമെന്ന് ഭാരവാഹികൾ കുന്നംകുളത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വായ്ത്താരി പറഞ്ഞു തല്ലുന്ന കുന്നംകുളത്തിന്റെ സ്വന്തം കായികമാമാങ്കമായ ഓണത്തല്ല് അഥവാ കയ്യാങ്കളിക്കാണ് കുന്നംകുളം വീണ്ടും വേദിയാകുന്നത്.സെപ്റ്റംബര് 9ന് ഉച്ചക്ക് 2 മണിക്ക് കുന്നംകുളം പഴയ ബസ്സ്റ്റാൻഡാണ് ഓണത്തല്ലിന് വേദിയാകുന്നത്.കുന്നംകുളത്തെ പ്രമുഖ ആർട്സ് & സ്പോർട്സ് സെന്റർ ആയ പോപ്പുലർ ക്ലബാണ് ഓണത്തല്ലിന് നേതൃത്വം നൽകുന്നത്.ഓണത്തിനോടനുബന്ധിച്ചുള്ള. മറ്റു കായികാഭ്യാസങ്ങളും ഉണ്ടാകും.അന്യം നിന്ന് പോകുമായിരുന്ന ഈ കലാരൂപം കുന്നംകുളത്തുകാരുടെ  ആഗ്രഹത്തിന്റെ ഫലമായാണ് കാൽ നൂറ്റാണ്ടു മുൻപ് ഉയർത്തെഴുന്നേറ്റത്.പ്രസിദ്ധരായ കളരി ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ മെയ്യഭ്യാസികളാണ് വടക്കൻ ചേരിയുടെയും തെക്കൻ ചേരിയുടെയും നേതൃത്ത്വത്തിൽ മാറ്റുരക്കുന്നത്.ഓണത്തല്ലിന്റെ നടത്തിപ്പിനായി കെയു ബിനോയ്, ഡെർബി ചിരൻ, വേണുഗോപാൽ, ഏറത്ത് ശിവദാസൻ, മാത്യു ചെമ്മണ്ണൂർ, സി ഐ ജോസ്, ചിന്നൻ മാസ്റ്റർ, ഐപ്പുരു എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സി കെ രവി,ജോയിൻ സെക്രട്ടറി വേണു ഏറത്ത്, പ്രസിഡണ്ട് സി യു ബിനോയ്,എക്സിക്യൂട്ടീവ് അംഗം മാത്യു ചെമ്മണ്ണൂർ  എന്നിവർ പങ്കെടുത്തു.