28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു


ചങ്ങരംകുളം:കർഷക ദിനാചരണത്തിന്റെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു,ചങ്ങരംകുളം യൂണിവേഴ്‌സൽ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ ടിഎം സുരേഷ് സ്വാഗതം പറഞ്ഞു.ആലംകോട് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ  അധ്യക്ഷത വഹിച്ച പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ പരിപാടി ഉൽഘാടനം ചെയ്തു.തുടർന്ന് കർഷകരെ ആദരിക്കുകയും ചെയ്തു.പഞ്ചായത്ത് തലത്തിൽ മികച്ച കർഷകരായ അബ്ദുള്ള മാളിയേക്കൽ,സതീശൻ കുറുങാട്ട് ,മണികണ്ഠൻ പടിഞാറ്റത്ത്, അബ്ദുള്ള കാണിയിൽ,മൂസ എറവറാംകുന്ന്,സുധീർ തണ്ടലായിൽ,വിലാസിനി കൊഴിക്കരപടി,അനാമിക എംഎസ്(വിദ്യാർത്ഥി) എന്നിവരാണ് ആദരവ് ഏറ്റ് വാങ്ങിയത്, ആലംകോട് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ് പള്ളിക്കുന്ന്,മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ ആരിഫനാസർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിവി കരുണാകരൻ, രാംദാസ് മാസ്റ്റർ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കാർഷിക വികസന സമിതി മെമ്പർമാർ,പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിക്കുകയും,കൃഷി അസിസ്റ്റന്റ്  വിനോബ് പിവി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.