19 April 2024 Friday

കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷവും നന്ദിയും പങ്കുവച്ച് താരം

ckmnews

കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷവും നന്ദിയും പങ്കുവച്ച് താരം


തിരുവനന്തപുരം:സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂരിലെ തോട്ടുവയിൽ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.


അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമി’ൽ ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ആവശ്യക്കാർക്കു നേരിട്ടും പാൽ സൊസൈറ്റിയിലുമാണു നൽകുന്നത്.സർക്കാരിന്റെ ആദരമേറ്റു വാങ്ങിയതിൽ അഭിമാനിക്കുന്നുവെന്ന് ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചു