28 March 2024 Thursday

പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ 19 കാരൻ കുടുങ്ങി വടക്കേകാട് സ്റ്റേഷനിലെത്തിയ യുവാവിന്റെ മൊബൈലിൽ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ:പോക്സോ,അറസ്റ്റ്

ckmnews

പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയ 19 കാരൻ കുടുങ്ങി


വടക്കേകാട് സ്റ്റേഷനിലെത്തിയ യുവാവിന്റെ മൊബൈലിൽ  പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ:പോക്സോ,അറസ്റ്റ്


കുന്നംകുളം:പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ കാണാൻ വടക്കേകാട് പോലീസ് സ്റ്റേഷനിൽ എത്തിയ 19 കാരൻ കുടുങ്ങി.സ്റ്റേഷനിലെത്തിയ യുവാവിന്റെ മൊബൈലിൽ  നിന്ന്  പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ളീല വീഡിയോ കണ്ടെത്തിയതാണ് യുവാവിനെ വെട്ടിലാക്കിയത്.സംഭവത്തിൽ അണ്ടത്തോട് പെരിയമ്പലം സ്വദേശി ചേലാട്ട് മണികണ്ഠൻ (19) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.പോക്സോ കേസിൽ പ്രതിയായ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത് അന്വേഷിക്കാനാണ് മണിക്ണ്ഠൻ ബൈക്കിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്കുമായി സ്റ്റേഷനിൽ എത്തിയത് പോലീസ് ചോദ്യം ചെയ്യുകയും പന്തികേട് തോന്നി ഇയാളുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തതോടെയാണ് മൊബൈലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും സൂക്ഷിച്ച്‌ വെച്ചത് കണ്ടെത്തിയത്. തുടർന്ന് മണികണ്ഠനെതിരെയും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു