28 March 2024 Thursday

ശ്രീശാസ്താ സ്കൂളിൽ കർഷക ദിനത്തിൻ്റെ ഭാഗമായി ബാലനെ ആദരിച്ചു

ckmnews

ശ്രീശാസ്താ സ്കൂളിൽ കർഷക ദിനത്തിൻ്റെ ഭാഗമായി ബാലനെ ആദരിച്ചു


ചങ്ങരംകുളം:ശ്രീശാസ്താ സ്കൂളിൽ കർഷക ദിനത്തിൻ്റെ ഭാഗമായി മാന്തടം മുത്തൂർ സ്വദേശിയായ ബാലനെ സ്കൂൾ സെക്രട്ടറി കണ്ണൻ പന്താവൂർ പൊന്നാട അണിയിച്ച് ആദരിച്ചു.സ്വന്തമായുള്ള പറമ്പിൽ ഒരു വീട് വെക്കാനേ സ്ഥലമുള്ളുവെങ്കിലും ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന വ്യക്തിയാണ് ബാലൻ.നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷിയിലാണ് ബാലൻ പ്രധാനമായും ശ്രദ്ധ കൊടുക്കാറുള്ളത്.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.എച്ച്.എം.സുമ ടി.പി കർഷകനായ ബാലന് ഉപഹാരം നൽകി. അനിത നന്ദിയും പറഞ്ഞു.