19 April 2024 Friday

നജാത്ത് ആശുപത്രിയിലെ തീപിടിത്തം: ഓക്സിജൻ പ്ലാന്റിന് തീയിട്ടത് ബോധപൂർവം; ചാവക്കാട് സ്വദേശി ഒളിവില്‍

ckmnews

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രി തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തൃശ്ശൂർ ചാവക്കാട് സ്വദേശി നിഷാദ് എന്നയാളാണ് ആശുപത്രിക്ക് തീയിട്ടത്. ഡീസൽ ഉപയോഗിച്ച് ഓക്സിജൻ പ്ലാന്‍റിന് തീയിടുകയായിരുന്നു എന്നാണ് നിഗമനം. ഒരു വാനും ട്രാൻസ്ഫോമറും തീ പിടിത്തത്തിൽ കത്തി നശിച്ചിരുന്നു. നിഷാദ് തീയിടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.